അബ്ദുല്‍ അസീസ് ഹമൂദ് ഷായയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സ്ഥാനപതി അനുശോചിച്ചു

കുവൈത്ത് സിറ്റി: അന്തരിച്ച പ്രമുഖ വ്യവസായിയും അല്‍ ഷായാ ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ഹമൂദ് ഷായയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ടായിരുന്നയാളാണ് അബ്ദുല്‍ അസീസ് ഹമൂദ് ഷായയെന്നും ഇന്ത്യ-കുവൈറ്റ് ബന്ധങ്ങളുടെ വളര്‍ച്ചയില്‍, പ്രത്യേകിച്ച് വാണിജ്യ, സാമ്പത്തിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം കുടുംബാങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു- സിബി ജോര്‍ജ് അനുസ്മരിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് അബ്ദുല്‍ അസീസ് അല്‍ ഷായ മരണമടഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന അല്‍ ഷായ ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി 75,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. വിദ്യാഭ്യാസകാലം ഇന്ത്യയില്‍ ചെലവഴിച്ച അല്‍ ഷായ ഇന്ത്യയുമായി മികച്ച സൗഹൃദം നിലനിര്‍ത്തിയിരുന്നു.
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMTപാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ പൊളിറ്റിക്സ് നിര്‍ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMT