Latest News

അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇ-വിസ സംവിധാനമൊരുക്കി ഇന്ത്യ

അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇ-വിസ സംവിധാനമൊരുക്കി ഇന്ത്യ
X

ന്യൂഡല്‍ഹി: ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യ പുതിയ ഒരു വിഭാഗം വിസ സംവിധാനം ഏര്‍പ്പെടുത്തി. അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഈ സംവിധാനം വഴി ആറ് മാസം ഇന്ത്യയില്‍ താമസിക്കാം. സുരക്ഷാക്ലിയറന്‍സ് ലഭിക്കുന്നവര്‍ക്കാണ് വിസ നല്‍കുക.

ഈ വിസ ഏകജാലക സംവിധാനമായാണ് പ്രവര്‍ത്തിക്കുക. ഇ-എമര്‍ജന്‍സി എക്‌സ് മിസ്-വിസ എന്ന പേരിലാണ് വിസ അനുവദിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഈ വിസ ലഭിക്കുന്നവര്‍ക്ക് ആറ് മാസം ഇന്ത്യയില്‍ താമസിക്കാം. വിസാ കാലാവധി കഴിഞ്ഞാല്‍ എന്തുസംഭവിക്കുമെന്നതില്‍ വ്യക്തതയില്ല. ഇന്ത്യ ഇതുവരെ അഭയാര്‍ത്ഥിപ്രശ്‌നത്തില്‍ നയം രൂപീകരിച്ചിട്ടില്ല. വിവിധ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് ഓരോ കേസിനനുസരിച്ചാണ് ഇന്ത്യ പൗരത്വമോ പ്രവേശനാനുമതിയോ നല്‍കുക.

ഇതിലൊന്നും പെടാത്ത എക്‌സ് മിസ്സല്ലേനിയസ് എന്ന പേരില്‍ മറ്റൊരു വിസ സംവിധാനം നേരത്തെ മുതല്‍ നിലവിലുണ്ട്. ഇതുവരെയും ഇത്തരം വിസ സംവിധാനത്തിനുള്ളില്‍ അഫ്ഗാന്‍ പൗരന്മാരെ ഉള്‍പ്പെടുത്തിയിരുന്നില്ല. പ്രായോഗികമായി അഫ്ഗാന്‍ എംബസി പ്രവര്‍ത്തിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് വിസ അനുവദിക്കുക. എല്ലാ വിസ അപേക്ഷകളും സുരക്ഷാ ഏജന്‍സികളാണ് പരിശോധിച്ച് റിപോര്‍ട്ട് നല്‍കേണ്ടത്.

Next Story

RELATED STORIES

Share it