Latest News

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറവും അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും ചേര്‍ന്ന് മക്കയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറവും അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും ചേര്‍ന്ന് മക്കയില്‍  സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
X

മക്ക: ലോകത്തെ പിടിച്ചു കെട്ടിയ കൊവിഡ് മഹാമാരിക്കിടയില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക ഏരിയയും അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മക്കയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8.30ന് ആരംഭിച്ച ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. പരിപൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ക്യാമ്പ് നടത്തിയത്.

വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നിര്‍ദേശിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ തുടര്‍ചികിത്സാ നിര്‍ദേശങ്ങളും മരുന്നുകളും നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് അല്‍ അബീര്‍ മക്ക മാനേജിങ് ഡയറക്ടര്‍ ഹാഷിം പറമ്പില്‍പ്പീടിക തന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക ഏരിയ സെക്ടറിലെ ഫലില്‍ നീരോല്‍പാലം സ്വാഗതം പറഞ്ഞു. മക്ക ഏരിയ പ്രസിഡന്റ് ഖലീല്‍ ചെമ്പയില്‍ അധ്യക്ഷനായിരുന്നു. ക്യാമ്പുമായി സഹകരിച്ച അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിനും സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പ്രത്യേകം കടപ്പാട് അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക ബ്ലോക്ക് പ്രസിഡണ്ട് അബ്ദുല്ല അബൂബക്കര്‍ ആശംസാ പ്രസംഗം നടത്തി.

മുസ്തഫ പള്ളിക്കല്‍, അന്‍സാര്‍ കൂട്ടിലങ്ങാടി, ബഷീര്‍ കാവനൂര്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. മുഹമ്മദ് നജാ നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it