Latest News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ 97,894 പേര്‍ക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ 97,894 പേര്‍ക്ക് രോഗബാധ
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 97,894 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇന്നുവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ 51,18,254 കൊവിഡ് ബാധിതരാണ് ഉള്ളത്. അതില്‍ 10,09,976 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ കഴിയുന്നു. 40,25,080 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 83,198 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 2,97,506 പേര്‍. തൊട്ടടുത്ത സംസ്ഥാനം കര്‍ണാടകയാണ്, 1,01,645 പേര്‍. ഉത്തര്‍പ്രദേശ്(96,7002), ആന്ധ്ര പ്രദേശ്(90,279), ഡല്‍ഹി(30,914) എന്നിങ്ങനെയാണ് രോഗം തീവ്രമായി ബാധിച്ച മറ്റു സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ കണക്ക്.

രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ 37 ശതമാനവും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്.

ഇന്ത്യയില്‍ ആകെ സജീവ കേസുകളില്‍ 49 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്, മരണങ്ങളില്‍ 52 ശതമാനവും ഇതേ സംസ്ഥാനങ്ങളില്‍ നിന്നുതന്നെ.

ഇന്ത്യയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ലോകത്തില്‍ തന്നെ ഉയര്‍ന്നതാണെങ്കിലും ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് ഏറെ താഴ്ന്നതാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇന്ത്യയില്‍ പത്തുലക്ഷം പേരില്‍ 3,102 പേരെയാണ് കൊവിഡ് ബാധിച്ചതെങ്കില്‍ ബ്രസീലിലെയും യുഎസിലെയും ഈ കണക്കുകള്‍ ഇന്ത്യയേക്കാള്‍ ആറിരട്ടിയാണ്.

ഐസിഎംആര്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 6,05,65,728 സാംപിളുകള്‍ പരിശോധിച്ചു. സെപ്റ്റംബര്‍ 16 വരെയുള്ള കണക്കാണ് ഇത്. ഇന്നലെ മാത്രം 11,36,613 സാംപിളുകളാണ് പരിശോധിച്ചത്.

Next Story

RELATED STORIES

Share it