Latest News

ബിഹാറിലെ ഹയാഘട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെടിയേറ്റു

ബിഹാറിലെ ഹയാഘട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെടിയേറ്റു
X

ദര്‍ഭംഗ: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ ഹയാഘട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെടിയേറ്റു. വ്യാഴാഴ്ചയാണ് തതോപൂര്‍ പ്രദേശത്തെ ദര്‍ഭംഗയിലെ ഹയാഘട്ട് നിയമസഭാ സീറ്റില്‍ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി രവീന്ദ്ര നാഥ് സിങിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ 78 സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 7 ന് നടക്കും. വടക്കുകിഴക്കന്‍ ബിഹാറിലെ സീമാഞ്ചല്‍ പ്രദേശങ്ങളില്‍ കൂടുതലും മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളാണ്. മൂന്നാം ഘട്ടത്തില്‍ 33,782 പോളിങ് സ്റ്റേഷനുകളില്‍ 33,782 കണ്‍ട്രോള്‍ യൂനിറ്റുകളും 45,953 ബാലറ്റ് യൂനിറ്റുകളും 33,782 വിവിപാറ്റുകളും ഉപയോഗിക്കും. നവംബര്‍ 10ന് ഫലം പ്രഖ്യാപിക്കും.

Independent Candidate From Hayaghat Shot At In Bihar




Next Story

RELATED STORIES

Share it