Latest News

തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന: പുതിയ നിരക്ക് ജൂണ്‍ ഒന്നുമുതല്‍

തേര്‍ഡ് പാര്‍ട്ടി വാഹന  ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന: പുതിയ നിരക്ക് ജൂണ്‍ ഒന്നുമുതല്‍
X

ന്യൂഡല്‍ഹി: തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ വിഭാഗം വാഹനങ്ങളുടെയും നിരക്കില്‍ വര്‍ധനയുണ്ട്. വര്‍ധിച്ച നിരക്കുകള്‍ ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയുമായി ആലോചിച്ചാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ കേന്ദ്ര റോഡ് ഹൈവേ വകുപ്പ് പുറത്തിറക്കി.

സ്വകാര്യ കാറുകള്‍ 1000 സിസി വരെ 2,094 രൂപയായി വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2,072 രൂപ ആയിരുന്നു. 2019-20 ലാണ് അവസാനം നിരക്ക് വര്‍ധിപ്പിച്ചത്.

സ്വകാര്യ കാറുകള്‍ 1000 സിസി-1,500 സിസി വിഭാഗത്തില്‍ 3,416 രൂപയായി. നേരത്തെ ഇത് 3,221 രൂപ ആയിരുന്നു.

1,500 സിസിക്കു മുകളില്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറച്ചിരിക്കുകയാണ്. 7,897ല്‍ നിന്ന് 7,890ആയി.

ഇരുചക്രവാഹനങ്ങള്‍ 75 സിസിവരെ 538 രൂപ. 75 സിസിക്കും 150 സിസിക്കുമിടയില്‍ 714 രൂപ. 150 സിസിക്കും 350 സിസിക്കും ഇടയില്‍ 1,366 രൂപ പ്രീമിയം അടക്കണം. 350നു മുകളില്‍ 2,804 രൂപ.

ഇലക്ട്രിക് വാഹനങ്ങളില്‍ 7.5 ശതമാനം പ്രീമിയത്തില്‍ ഇളവുണ്ട്. 30കിലോവാട്ട് വരെ 1,780 രൂപയും 30കിലോവാട്ടിനു മുകളിലും 65കിലോവാട്ടിനുമിടയില്‍ 2,904 രൂപയുമാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രീമിയത്തില്‍ 15 ശതമാനം ഇളവുണ്ട്. വിന്റേജ് കാറുകളില്‍ 50 ശതമാനവും ഇളവുണ്ട്.

Next Story

RELATED STORIES

Share it