Latest News

അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍

അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍
X

കൊച്ചി: അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍. അന്വേഷണവുമായി സഹകരിക്കുമെന്നും റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നടക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇന്നലെയും ഉണ്ടായതെന്നും റോയിക്കുമേല്‍ യാതൊരുവിധത്തിലുള്ള സമ്മര്‍ദവും ചെലുത്തിയിട്ടില്ലന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല. അതേസമയം സി ജെ റോയിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദവും മാനസിക പ്രയാസവും ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it