Latest News

ബിജെപി എംഎല്‍എക്കെതിരേ ലൈംഗികാരോപണക്കേസ്: ഉത്തരാഖണ്ഡില്‍ ഇരയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച ഉദ്യോഗസ്ഥരെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റി

ബിജെപി എംഎല്‍എക്കെതിരേ ലൈംഗികാരോപണക്കേസ്: ഉത്തരാഖണ്ഡില്‍ ഇരയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച ഉദ്യോഗസ്ഥരെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റി
X

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എക്കെതിരേ ലൈംഗികപീഡനപ്പരാതി ഉന്നയിച്ച യുവതിക്കെതിരേ കേസെടുത്തതിനെത്തുടര്‍ന്ന് അന്വേഷണം ഡറാഡൂണില്‍ നിന്ന് പൗരി വനിതാ സ്റ്റേഷനിലേക്ക് മാറ്റി. ബിജെപി എംഎല്‍എ മഹേഷ് നേഗിക്കെതിരേയാണ് യുവതി ലൈംഗികപീഡനപ്പരാതി ഉന്നയിച്ചത്.

പക്ഷേ, അേേന്വഷണം നടത്തിയ ഡറാഡൂണിലെ പോലിസ് ഉദ്യോഗസ്ഥര്‍ പരാതി ഉന്നയിച്ച യുവതിക്കെതിരേ കേസെടുത്തു. ഇതിനെതിരേ സിബിഐ അേന്വഷണം ആവശ്യപ്പെട്ട് യുവതി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. തുടര്‍ന്നാണ് അന്വേഷണച്ചുമതല പൗരി വനിതാസ്‌റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് ഗര്‍വാള്‍ റെയ്ഞ്ച് ഐജി അഭിനവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരാതിക്കാരിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഐജി പറഞ്ഞു.

ഡറാഡൂണ്‍ പോലിസ് സിഒ അന്‍ജു കുമാര്‍, എസ്‌ഐ ആഷ പഞ്ചം എന്നിവരാണ് കേസ് അന്വേഷിച്ചിരുന്നത്.

എംഎല്‍എ മഹേഷ് നേഗി ലൈംഗികമായി പീഡിപ്പിച്ചെന്നും എംഎല്‍എയും ഭാര്യയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

Next Story

RELATED STORIES

Share it