Latest News

വ്യവസായ മന്ത്രിയുടെ അദാലത്ത്; പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരം

വ്യവസായ മന്ത്രിയുടെ അദാലത്ത്; പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരം
X

കണ്ണൂര്‍: സംസ്ഥാനത്തെ വ്യവസായ, ഖനന മേഖലയിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്.

വ്യവസായവുമായി ബന്ധപ്പെട്ട് സംരംഭകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍, വായ്പാ വിതരണം, വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍, ലൈസന്‍സുകള്‍, തടസ്സങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിഗണാനര്‍ഹമായ പരാതികള്‍ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫിസുകളിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

പരാതികള്‍ industrieskannur@gmail.com എന്ന മെയിലിലും അയക്കാം. ഫോണ്‍: 0497 2700928, 9495361808 (പി വി അബ്ദുള്‍ റാജിബ്, മാനേജര്‍ ഇ ഐ), 9446735135 (പി കെ മനോജ്, അസി. ജില്ലാ വ്യവസായ വകുപ്പ് ഓഫിസര്‍).

Next Story

RELATED STORIES

Share it