Latest News

പരപ്പനങ്ങാടിയില്‍ നിരവധി പേര്‍ ഐഎന്‍എല്ലില്‍ അംഗത്വമെടുത്തു

പരപ്പനങ്ങാടിയില്‍ നിരവധി പേര്‍ ഐഎന്‍എല്ലില്‍ അംഗത്വമെടുത്തു
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉള്ളണം പ്രദേശത്ത് പ്രമുഖരടക്കം നിരവധി പേര്‍ ഐഎന്‍എല്ലില്‍ അംഗത്വമെടുത്തു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പുതിയ പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു.

പരിപറമ്പത്ത് ഹസ്സന്‍ ഹാജി, ചെമ്പന്‍ അബൂബക്കര്‍, യു സി ബാവ, ഗോള്‍ഡന്‍ ബാവ, ഉദൈഫ്, പി പി അര്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

പരിപറമ്പത്ത് ഹസ്സന്‍ ഹാജിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി എ സമദ്, സി പി അന്‍വര്‍ സാദത്ത്, സൈദ് മുഹമ്മദ് തേനത്ത്, സി പി വഹാബ്, പുള്ളാട്ട് മുജീബ്, നൗഫല്‍ തടത്തില്‍, ഉനൈസ് തങ്ങള്‍, കുഞ്ഞാവുട്ടി എ കാദര്‍, കരീം പരപ്പനങ്ങാടി, ശംസു പി വി, കോയ, ബഷീര്‍ മാസ്റ്റര്‍ ഉള്ളണം തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

മുനിസിപ്പല്‍ പ്രസിഡന്റ് അബൂബക്കര്‍ കളത്തില്‍ അധ്യക്ഷനായി. ഷാജി ശമീര്‍ പാട്ടശ്ശേരി സ്വാഗതവും സലീം ബാബു ഉള്ളണം നന്ദിയും പറഞ്ഞു. അസുഖബാധിതനായി വിശ്രമിക്കുന്ന മാമ്മുകുട്ടി പരിപറമ്പത്തിനെ മന്ത്രി വീട്ടില്‍ എത്തി സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it