- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസില്‍ ക്ഷേത്രത്തിനു നേരെ ആക്രമണം; വിഗ്രഹത്തില്‍ കറുത്ത ചായം പൂശി
കറുത്ത സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വിഗ്രഹവും ചുമരും വൃത്തികേടാക്കിയ ആക്രമികള്‍ ക്ഷേത്രച്ചുമരില്‍ 'യേശു മാത്രമാണ് ദൈവമെന്ന്' കുറിച്ചിടുകയും ചെയ്തു. ലൂയിസ് വില്ലെ സിറ്റിയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

വാഷിങ്ടണ്‍: യുഎസിലെ ലൂയിസ് വില്ലെ കെന്‍ടുക്കിയില്‍ ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം. കറുത്ത സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വിഗ്രഹവും ചുമരും വൃത്തികേടാക്കിയ ആക്രമികള്‍ ക്ഷേത്രച്ചുമരില്‍ 'യേശു മാത്രമാണ് ദൈവമെന്ന്' കുറിച്ചിടുകയും ചെയ്തു. ലൂയിസ് വില്ലെ സിറ്റിയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
ക്ഷേത്ര വിഗ്രഹത്തിന് കറുത്ത ചായമടിച്ച സംഘം ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ക്ഷേത്രച്ചുമരില്‍ ഹിന്ദുത്വത്തെ അവഹേളിക്കുന്ന തരത്തില്‍ കുറിച്ചിടുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ഹീന കൃത്യങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലൂയിസ് വില്ലെ മേയര്‍ ഗ്രെദ് ഫിസ്‌ചെര്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇത്തരം മതഭ്രാന്ത് വച്ച് പൊറുപ്പിക്കില്ലെന്നും എല്ലാ മതങ്ങളെയും മതസ്ഥാപനങ്ങളെയും ബഹുമാനിക്കണമെന്നും ക്ഷേത്രം സന്ദര്‍ശിച്ച മേയര്‍ വ്യക്തമാക്കി.രാജ്യത്തെ ഏല്ലാവരെയും ഒരുപോലെ കാണണമെന്നും അത്തരത്തില്‍ ഒരു മതസൗഹാര്‍ദ്ദ അന്തരീക്ഷത്തിലാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ആരാധനകേന്ദ്രമായ ക്ഷേത്രത്തില്‍ നടന്ന ഇത്തരം കുല്‍സിത പ്രവൃത്തി സമൂഹത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണെന്ന് കെന്‍ടുക്കി സ്‌റ്റേറ്റ് പ്രതിനിധി നിമ കുല്‍കര്‍ണി പറഞ്ഞു. കഴിഞ്ഞ വര്‍ഷവും യുഎസില്‍ സമാന രീതിയില്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു.
RELATED STORIES
പാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
21 Jun 2025 11:36 AM GMTനാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ
21 Jun 2025 10:45 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMT