മണിപ്പൂരില്‍ രണ്ട് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ് കുമാര്‍ ഇമൊസിങ്, യംതോങ് ഹഓകിപ് തുടങ്ങിയവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തുവച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്.
ബിജെപി നേതാവ് സംബിത് പത്ര, കേന്ദ്ര മന്ത്രി സര്‍ബാനന്ദ സൊനൊവാള്‍ എന്നിവര്‍ ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
2022ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. പുതിയ നീക്കം ബിജെപിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് ലാഭമാണ് ഉണ്ടാക്കുകയെന്ന് വ്യക്തമല്ല.
2020 ആഗസ്ത് 20ന് മണിപ്പൂര്‍ പ്രദേശ് കമ്മിറ്റി രാജ്കുമാറിനെ കോണ്‍ഗ്രസ്സില്‍ നിന്ന് ആറ് മാസത്തേക്ക് പുറത്താക്കിയിരുന്നു.
ഇരുവരെയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കാന്‍ അഭിമാനമുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പുതിയൊരു സര്‍ക്കാര്‍ രൂപം കൊള്ളുമെന്നും പത്ര പറഞ്ഞു.
60 അംഗ നിയമസഭയില്‍ ഇപ്പോള്‍ ബിജെപിയാണ് അധികാരത്തിലുള്ളത്.
RELATED STORIES
ബിഹാറില്‍ ഇനി വിശാല സഖ്യ സര്‍ക്കാര്‍; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ...
10 Aug 2022 1:27 AM GMTമധു വധം: ഇന്നുമുതല്‍ അതിവേഗ വിചാരണ; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്...
10 Aug 2022 12:58 AM GMTസിപിഎം മേയര്‍ ആര്‍എസ്എസ് വേദിയില്‍; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMT