- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യപ്രദേശില്‍ ബലാല്‍സംഗിയെയും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെയും കൈകള്‍ കൂട്ടിക്കെട്ടി തെരുവില്‍ നടത്തിച്ചു
ഭോപാല്‍: ഭോപാലിലെ ഗോത്രവര്‍ഗ പ്രദേശത്ത് ബലാല്‍സംഗം ചെയ്യപ്പെട്ട 16 കാരിയെയും ബലാല്‍സംഗം ചെയ്തയാളെയും ഒരുമിച്ച് തെരുവിലൂടെ നടത്തിച്ചു. ഇരുവരുടെയും കൈകള്‍ കൂട്ടിക്കെട്ടിയിരുന്നു. പരേഡ് ചെയ്യിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ചുറ്റും കൂടി നില്‍ക്കുന്നവര്‍ കൈയടിക്കുന്നതും കൂവുന്നതും വീഡിയോയില്‍ കാണാം. ബലാല്‍സംഗം ചെയ്തയാള്‍ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു.
16കാരിയെ നടത്തിക്കുമ്പോള്‍ ചുറ്റുംകൂടുയിരുന്നവര്‍ ഭാരത് മാതാ നീണാല്‍ വാഴട്ടെയെന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഇരുവരെയും പലരും ചേര്‍ന്ന് മര്‍ദ്ദിച്ചിട്ടുണ്ട്. ഭോപാലില്‍ നിന്ന്് 400 കിലോമീറ്റര്‍ അകലെ ആലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം.
ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടംബത്തെയും നിര്‍ബന്ധിച്ച് പ്രകടനത്തില്‍ പങ്കെടുപ്പിച്ചിരുന്നു. പിന്നീട് പോലിസ് എത്തിയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. പ്രാദേശിക പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ദിലീപ് സിങ് ബില്‍വാല്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
21 വയസ്സുകാരന്‍ 16 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തതാണ് ആദ്യ കേസ്, രണ്ടാമത്ത കേസ് പെണ്‍കുട്ടിയുമായി പരേഡ് നടത്തിയവര്‍ക്കെതിരേയാണ്. പ്രകടനത്തില്‍ കൂടെയുണ്ടായിരുന്ന കുടുംബത്തിനെതിരേയും കേസുണ്ട്.
ബലാല്‍സംഗം ചെയ്തയാള്‍ക്കെതിരേ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്.
പൊതുസ്ഥലത്ത് അശ്ലീലപ്രദര്‍ശനം നിരോധിക്കുന്ന ഐപിസി 294, ഒരാളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിചെയ്യുന്നവര്‍ക്കെതിരേയുള്ള സെക്ഷന്‍ 355 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
RELATED STORIES
ഏറ്റവും കൂടുതല്‍ ആരാധകര്‍; ഡോര്‍ട്ട്മുണ്ടിനെ വീഴ്ത്തി കേരളാ...
14 Oct 2024 2:30 PM GMTരണ്ട് ഗോളിന്റെ ലീഡെടുത്തിട്ടും രക്ഷയില്ല; കലിംഗയിലും...
3 Oct 2024 5:32 PM GMTചാംപ്യന്‍സ് ലീഗ്; മാഡ്രിഡ് ക്ലബ്ബുകള്‍ക്കും ബയേണിനും നാണക്കേട്;...
3 Oct 2024 6:54 AM GMTയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്...
30 Sep 2024 3:56 PM GMTഅശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു, ക്യാമറാമാനെ തല്ലി; അര്‍ജന്റീനന്‍...
28 Sep 2024 4:43 AM GMTസൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റിനെ സമനിലയില്‍ പൂട്ടി തൃശൂര്‍ എഫ്സി
24 Sep 2024 5:46 PM GMT