Latest News

കശ്മീരില്‍ എരുമയെ ലോറിയില്‍ കൊണ്ടുപോയ മുസ് ലിം യുവാവിനെ ഗോസംരക്ഷകര്‍ തല്ലിക്കൊന്നു

കശ്മീരില്‍ എരുമയെ ലോറിയില്‍ കൊണ്ടുപോയ മുസ് ലിം യുവാവിനെ ഗോസംരക്ഷകര്‍ തല്ലിക്കൊന്നു
X

ന്യൂഡല്‍ഹി: ചൊവ്വാഴ്ച പുലര്‍ച്ചെ എരുമയെ ലോറിയില്‍ കൊണ്ടുപോയ മുസ് ലിം യുവാവിനെ ഗോസംരക്ഷകര്‍ തല്ലിക്കൊന്നു. കശ്മീരിലെ രജൗരി ജില്ലയില്‍ ഐജാസ് അഹമ്മദ് ധറിനെയാണ് കാലിക്കടത്താരോപിച്ച് ഹിന്ദുത്വ അക്രമി സംഘം തല്ലിക്കൊന്നത്.

ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ചെറു ലോറിയില്‍ കൊണ്ടുപോകുന്നതിനിടയിലാണ് അക്രമി സംഘം വാഹനത്തെ പിന്തുടര്‍ന്നത്. ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ഐപിസി 302 പ്രകാരം പോലിസ് കൊലപാതകത്തിനും കലാപത്തിനും കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഒരു മിനി ലോറിയില്‍ എരുമയെ വാങ്ങാനാണ് ഐജാസ് മൂന്ന് തന്റെ സുഹൃത്തുമായി പോയതെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

യാവിനെയും ലോറിയുടെ ഡ്രൈവറെയും കല്ലുപയോഗിച്ചാണ് ആക്രമിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ തലയില്‍ വലിയ പരിക്കുകളുണ്ട്. കണ്ണ് വീങ്ങിയിട്ടുമുണ്ട്.

Next Story

RELATED STORIES

Share it