Latest News

കാന്‍പൂരില്‍ പോലിസുകാരന്‍ സ്ത്രീയുടെ ശരീരത്തില്‍ കയറിയിരുന്ന് മര്‍ദ്ദിച്ചു; ആക്രമിച്ചത് സ്ത്രീകളെന്ന് പോലിസ്

കാന്‍പൂരില്‍ പോലിസുകാരന്‍ സ്ത്രീയുടെ ശരീരത്തില്‍ കയറിയിരുന്ന് മര്‍ദ്ദിച്ചു; ആക്രമിച്ചത് സ്ത്രീകളെന്ന് പോലിസ്
X

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ പോലിസുകാരന്‍ സത്രീയുടെ ശരീരത്തിനു മുകളില്‍ കയറിയിരുന്ന് മര്‍ദ്ദിച്ചു. കാന്‍പൂരില്‍ ദെഹത് പോലിസ് സ്‌റ്റേഷനിലെ മഹേന്ദ്ര പട്ടേലാണ് സ്ത്രീക്കെതിരേ മര്‍ദ്ദനമഴിച്ചുവിട്ടത്. പോലിസുകാരന്‍ ആക്രമിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ശനിയാഴ്ചയാണ് സംഭവം.

എല്ലാ ആരോപണങ്ങളും പോലിസ് നിഷേധിച്ചു. ശൈവം യാദവ് എന്നയാളുടെ കുടുംബത്തിലെ സ്ത്രീകള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് അവകാശപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയാണ് ശൈവം യാദവ്.

റിപോര്‍ട്ട് അനുസരിച്ച് ദുര്‍ഗാദാസ്പൂര്‍ ഗ്രാമത്തില്‍ യാദവിനെ അന്വേഷിച്ചെത്തിയ എസ്‌ഐ മഹേന്ദ്ര പട്ടേല്‍ അവിടത്തെ ഒരു സ്്ത്രീയുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് പോലിസ് ആക്രമിച്ചത്.

പട്ടേല്‍ ഒരു സ്ത്രീയുടെ ശരീത്തില്‍കയറിയിരിക്കുന്നതും മര്‍ദ്ദിക്കുന്നതും വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥന്‍ മോശമായി തങ്ങളോട് പെരുമാറിയെന്ന് കുടുംബം ആരോപിച്ചു.

ചീട്ടുകളിക്കുകയായിരുന്ന യാദവിനെ പോലിസ് പിടികൂടിയപ്പോള്‍ അയാളുടെ ഭാര്യയും മാതാവും ആക്രമിച്ചുവെന്നും യാദവിന്റെ ഭാര്യ ആര്‍തി യാദവ് താഴെ വീണെന്നും പോലിസ് അവകാശപ്പെട്ടു. ആര്‍തി യാദവ് ആരോപങ്ങള്‍ നിഷേധിച്ചു. തന്നെ മര്‍ദ്ദിച്ചുവെന്ന് അവര്‍ അവകാശപ്പെട്ടു. ഒടുവില്‍ ഗ്രാമീണരുടെ ഇടപെടല്‍ മൂലമാണ് രക്ഷപ്പെട്ടത്.

യാദവിനെ വിട്ടയക്കാന്‍ പട്ടേല്‍ പണം ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിച്ചു.

Next Story

RELATED STORIES

Share it