Latest News

എറണാകുളം ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 112 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്. നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. കീഴ്മാട് 8, ,ഇടപ്പള്ളി 5, എറണാകുളം നോര്‍ത്ത് 5, തൃക്കാക്കര 5, വെണ്ണല 5, എറണാകുളം സൗത്ത് 4, പുത്തന്‍വേലിക്കര 4, ഫോര്‍ട്ട് കൊച്ചി 4, ഇലഞ്ഞി 3, എടത്തല 3, കലൂര്‍ 3, കളമശ്ശേരി 3, ചേരാനല്ലൂര്‍ 3, പള്ളിപ്പുറം 3, പാലാരിവട്ടം 3, മട്ടാഞ്ചേരി 3, മൂവാറ്റുപുഴ 3, ആലങ്ങാട് 2, എളംകുന്നപ്പുഴ 2, കവളങ്ങാട് 2, കോതമംഗലം 2, തൃപ്പൂണിത്തുറ 2, തോപ്പുംപടി 2, മരട് 2, മൂക്കന്നൂര്‍ 2, വെങ്ങോല 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അങ്കമാലി, ആലുവ, ആവോലി, എളമക്കര, ഏലൂര്‍, കടവന്ത്ര, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കാലടി, കുട്ടമ്പുഴ, കുന്നത്തുനാട്, കുമ്പളങ്ങി, കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചെല്ലാനം, ഞാറക്കല്‍, തേവര, നായരമ്പലം, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, പച്ചാളം, പനമ്പള്ളി നഗര്‍, പള്ളുരുത്തി, പായിപ്ര, പാറക്കടവ്, പൈങ്ങോട്ടൂര്‍, മഞ്ഞള്ളൂര്‍, മണീട്, മുളവുകാട്, വടുതല, വാഴക്കുളം, വൈറ്റില എന്നിവടങ്ങളില്‍ ഇന്ന് ഒരോ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച 632 പേര്‍ രോഗമുക്തി നേടി. ഇന്ന് 1,200 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3,018 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12,779 ആണ്. ഇന്ന് 75 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 84 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ 3,472 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് 31, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 8, പി വി എസ് 35, ജി എച്ച് മൂവാറ്റുപുഴ 15, ഡിഎച്ച് ആലുവ 3, പള്ളുരുത്തി താലൂക്ക് ആശുപത്രി 10,സഞ്ജീവനി 6, സിയാല്‍45, സ്വകാര്യ ആശുപത്രികള്‍ 183,എഫ് എല്‍ റ്റി സികള്‍ 26,എസ് എല്‍ റ്റി സി കള്‍ 69,വീടുകള്‍ 2,922 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4926 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it