Latest News

ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനം

ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിലേക്ക് താഴ്ന്നു. 24 മണിക്കൂറിനുള്ളില്‍ 381 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് മാസത്തിനുശേഷം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. ഇതോടെ സംസ്ഥാത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 14,29,244 ആയി. ആകെ മരണം 24,591.

ഏതാനും ആഴ്ചകളായി ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുകയാണഅ. സജീവ രോഗികള്‍ നിലവില്‍ സംസ്ഥാനത്ത് 5,889 പേരാണ് ഉള്ളത്. മാര്‍ച്ച്് 25നുശേഷം റിപോര്‍ട്ട് ചെയ്യുന്നതില്‍ ഏറ്റവും കുറവ് രോഗികളാണ് ഇത്.

24 മണിക്കൂറിനുള്ളില്‍ 1189 പേര്‍ രോഗമുക്തരായി. മരണ നിരക്ക് 1.72 ശമതാനം. രോഗമുക്തി നിരക്ക് 97.86 ശതമാനം രേഖപ്പെടുത്തി.

ഡല്‍ഹിയില്‍ 11,557 കണ്ടെയിന്‍മെന്റ് സോണുകളാണ് ഉള്ളത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 76,857 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 1.97 കോടി പരിശോധനകള്‍ നടത്തി.

ഏപ്രില്‍ ഇരുപതിനാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്, 28,395പേര്‍.

രോഗബാധ വര്‍ധിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 19ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it