ഡല്‍ഹിയില്‍: 15 ദിവസത്തിനുളളില്‍ കൊവിഡ് വ്യാപനത്തില്‍ 500 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഓരോ രോഗിക്കു ചുറ്റും രോഗം വ്യാപിക്കുന്നവരുടെ എണ്ണത്തില്‍ 500 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ 15 ദിവസത്തെ കണക്കാണ് ഇത്.
കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ 19 ശതമാനം പേരും തങ്ങള്‍ക്കു ചുറ്റും ഒന്നോ അതിലധികമോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സര്‍വേ ഉദ്യോഗസ്ഥരോട് റിപോര്‍ട്ട് ചെയ്തു.
11,743 ഡല്‍ഹിക്കാരെയാണ് പരിശോധിച്ചത്.
'കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച എത്ര പേര്‍ (കുട്ടികള്‍ ഉള്‍പ്പെടെ) നിങ്ങളുടെ അടുത്ത വൃത്തത്തില്‍ (കുടുംബം, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍) ഡല്‍ഹിഎന്‍സിആറില്‍ ഉണ്ട്?' ഇതായിരുന്നു ചോദ്യം. പ്രതികരിച്ചവരില്‍ ഭൂരിഭാഗവും അതായത് 70 ശതമാനവും 'കഴിഞ്ഞ 15 ദിവസങ്ങളില്‍ ആരുമില്ല' എന്ന് ഉത്തരം നല്‍കി. 11 ശതമാനം പേര്‍ '1 അല്ലെങ്കില്‍ 2' എന്നും എട്ട് ശതമാനം പേര്‍ '35' എന്നും മറ്റൊരു 11 ശതമാനം പേര്‍ 'പറയാന്‍ കഴിയില്ല' എന്നും പറഞ്ഞു.
ഏപ്രില്‍ 2ന് നടന്ന മറ്റൊരു പഠനത്തില്‍ 3 ശതമാനം പേരുടെ അടുത്ത വൃത്തത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് വ്യാപനം കൂടിയതായാണ് കണക്കുകള്‍.
ഡല്‍ഹിയില്‍ 461 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് പരിശോധിച്ചവരുടെ 5.33 ശതമാനമാണ്. രണ്ട് പേര്‍ മരിച്ചു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 67 ശതമാനം പേര്‍ പുരുഷന്മാരും 33 ശതമാനം പേര്‍ സ്ത്രീകളുമാണ്.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT