Latest News

മധ്യപ്രദേശിലെ അനുപ്പൂരില്‍ പെട്രോള്‍ ഒരു ലിറ്ററിന് 107 രൂപ

മധ്യപ്രദേശിലെ അനുപ്പൂരില്‍ പെട്രോള്‍ ഒരു ലിറ്ററിന് 107 രൂപ
X

ന്യൂഡല്‍ഹി: ഇന്നും ഇന്ധന വില വര്‍ധിച്ചതോടെ മധ്യപ്രദേശിലെ അനുപ്പൂരില്‍ പെട്രോള്‍ വില 107 രൂപയായി വര്‍ധിച്ചു. ഇന്ന് പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്.

അനുപ്പൂരില്‍ പെട്രോളിന് 107.7 രൂപയും ഡീസലിന് ലിറ്ററിന് 98.29 രൂപയുമാണ് ഈടാക്കുന്നത്.

രാജസ്ഥാനാണ് പെട്രോളില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്നത്. അടുത്ത സ്ഥാനത്ത് മധ്യപ്രദേശും മഹാരാഷ്ട്രയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില 96.41 രൂപയും ഡീസല്‍ വില 87.28 രൂപയുമായി.

Next Story

RELATED STORIES

Share it