Latest News

വിഴിഞ്ഞം തുറമുഖത്തിന് ഇമിഗ്രേഷന്‍ അനുമതി; ഇനി ചരക്കുകള്‍ റോഡ് മാര്‍ഗത്തിലൂടെ കൊണ്ടുപോവാം

വിഴിഞ്ഞം തുറമുഖത്തിന് ഇമിഗ്രേഷന്‍ അനുമതി; ഇനി ചരക്കുകള്‍ റോഡ് മാര്‍ഗത്തിലൂടെ കൊണ്ടുപോവാം
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകള്‍ റോഡ് മാര്‍ഗത്തിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവാം. തുറമുഖത്ത് പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചു. റെയില്‍ വഴിയുള്ള ചരക്ക് നീക്കവും ഇതോടെ സാധ്യമാവും.

നിലവില്‍ ചരക്കുകള്‍ വലിയ കപ്പലുകളില്‍ എത്തിക്കുകയും തുടര്‍ന്ന് തുറമുഖത്ത് നിന്ന് ചെറിയ ഫീഡര്‍ കപ്പലുകളിലായി മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് രീതി. പുതിയ അനുമതിയോടെ സമയവും ചെലവും വന്‍തോതില്‍ ലാഭിക്കാനാകും. അതോടൊപ്പം സംസ്ഥാനത്തിന്റെ ലൊജിസ്റ്റിക്‌സ് മേഖലക്കും നിക്ഷേപ സാധ്യതകള്‍ക്കും ഇത് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിര്‍മ്മാണം വേഗത്തിലായി തുടരുകയാണെന്നും ഒരു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു. ഈ അടിസ്ഥാനസൗകര്യ വികസനത്തോടെ വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ പ്രധാന ചരക്ക് ഹബ്ബായി ഉയര്‍ന്നുവരാനാണ് സാധ്യത.

Next Story

RELATED STORIES

Share it