Latest News

കുവൈത്തില്‍ വ്യാജമദ്യ വേട്ട, നിരവധി പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ വ്യാജമദ്യ വേട്ട, നിരവധി പേര്‍ അറസ്റ്റില്‍
X

കുവൈത്ത് സിറ്റി: വ്യാജമദ്യം നിര്‍മിച്ചു വന്ന പ്രവാസികളെ കുവൈത്തിലെ കബദില്‍ നിന്ന് പിടികൂടി. വ്യാജ വിദേശ മദ്യം, ചാരായം തുടങ്ങിയവയാണ് സംഘം നിര്‍മിച്ചു വന്നത്. ഇറക്കുമതി ചെയ്ത മദ്യമെന്ന വ്യാജേന മദ്യം പ്രാദേശിക വിപണയില്‍ എത്തിച്ചായിരുന്നു കച്ചവടം നടത്തിയിരുന്നത്.

വ്യാജമായി നിര്‍മിച്ച മദ്യത്തില്‍ പ്രശസ്ത ബ്രാന്‍ഡുകളുടെ ലേബലുകള്‍ ഒട്ടിച്ചായിരുന്നു തട്ടിപ്പ്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഹവല്ലി പൊലിസ് നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. വ്യാജമദ്യം, നിര്‍മാണ സാമഗ്രികള്‍, പാക്കിംഗ് ഉപകരണങ്ങള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it