പഞ്ചാബില്‍ ബലാല്‍സംഗത്തിനിരയായ കുട്ടിക്ക് നീതി നിഷേധിച്ചാല്‍ അവിടേക്കും പോകും: രാഹുല്‍ ഗാന്ധി
യുപിയില്‍ നിന്ന് വ്യത്യസ്തമായി പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന് നിഷേധിക്കുന്നില്ല, അവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ, നീതി തടയുകയോ ചെയ്തില്ല.

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ കോണ്‍ഗ്രസ് വിവേചന ബുദ്ധിയോടെയാണ് പ്രതികരിക്കുന്നതെന്ന ബിജെപിയുടെ ആരോപണങ്ങളെ ശക്തായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ വിഷയത്തിലാണ് ഹാഥ്‌റസില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടല്‍ പരാമര്‍ശിച്ച് ബിജെപി അദ്ദേഹത്തെ വിമര്‍ശിച്ചത്. ഇതിനെതിരെ ട്വിറ്ററിലാണ് രാഹുല്‍ പ്രതികരിച്ചത്. ''യുപിയില്‍ നിന്ന് വ്യത്യസ്തമായി പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന് നിഷേധിക്കുന്നില്ല, അവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ, നീതി തടയുകയോ ചെയ്തില്ല. അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, നീതിക്കായി പോരാടാന്‍ ഞാന്‍ അവിടേക്കും പോകും,'' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഹോഷിയാര്‍പൂര്‍ ബലാത്സംഗ കൊലപാതകക്കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രസ്താവന ഇറക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. യുപിയിലെ ബിജെപി സര്‍ക്കാര്‍ ഞങ്ങള്‍ പഞ്ചാബില്‍ ചെയ്തതുപോലെ ഫലപ്രദമായും വേഗത്തിലും പ്രതികരിച്ചിരുന്നുവെങ്കില്‍, കോണ്‍ഗ്രസും നേതാക്കളും നിരവധി എന്‍ജിഒകളും, ഇരകള്‍ക്കുവേണ്ടി പോരാടാന്‍ തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നു എന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.
RELATED STORIES
ആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT