Latest News

ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി പ്രത്യയശാസ്ത്രം മറന്നുവെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ.

ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി പ്രത്യയശാസ്ത്രം മറന്നുവെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പഴയ സുഹൃത്തുകൂടിയായ സിന്ധ്യ ഭാവിയെ കുറിച്ചുള്ള ആശങ്കയില്‍ ആദര്‍ശം മറന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''സിന്ധ്യ പറയുന്നതും അദ്ദേഹത്തിന്റെ മനസ്സിലുള്ളതും രണ്ടാണ്.'' രാഹുല്‍ ഗാന്ധി റിപോര്‍ട്ടര്‍മാരോട് പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപിയില്‍ വേണ്ട ബഹുമാനം ലഭിക്കില്ലെന്നും അവിടെ അദ്ദേഹം തൃപ്തനായിരിക്കില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെയാണ് ഔപചാരികമായി ബിജെപിയില്‍ അംഗമായത്. അതിന്റെ തൊട്ട് തലേ ദിവസമാണ് 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് സിന്ധ്യ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവയ്ക്കുന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന അടുത്ത നിമിഷം തന്നെ അദ്ദേഹം രാജ്യസഭയില്‍ മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.

എന്തുകൊണ്ടാണ് തന്റെ കോര്‍ ടീമിനെ രാജ്യസഭയിലേക്കയക്കാന്‍ ശ്രമിക്കാതിരുന്നതെന്ന ചോദ്യത്തിന് താന്‍ അത്തരമൊരു തീരുമാനമെടുക്കാന്‍ അധികാരമുള്ളയാളല്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്റല്ലെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ.

സിന്ധ്യയുടെ ബിജെപി പ്രവേശം മധ്യപ്രദേശില്‍ കനത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അദ്ദേഹത്തോടൊപ്പം പാര്‍ട്ടിവിട്ട എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിക്കുകയാണൈങ്കില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തുലാസില്‍ തൂങ്ങും.





Next Story

RELATED STORIES

Share it