'ഞാനൊരു രക്തസാക്ഷിയുടെ മകന്‍'; ജാലിയന്‍ വാലാബാഗ് സ്മാരകം രൂപമാറ്റം വരുത്തിയതിനെതിരേ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന ഇടത്തെ സ്മാരം രൂപമാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്മാരകം രൂപമാറ്റം വരുത്തി നവീകരിച്ചത് രക്തസാക്ഷികളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും ക്രൂരതയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
താനൊരു രക്തസാക്ഷിയുടെ മകനാണെന്നും രക്തസാക്ഷികളെ അപമാനിക്കുന്നതിനുള്ള നീക്കം എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
103 വര്‍ഷം കഴിഞ്ഞിട്ടും ജനറല്‍ ഡയര്‍ തന്റെ സൈനികരുമായി കൂട്ടക്കൊല നടത്താന്‍ മൈതാനത്തേക്ക് പ്രവേശിച്ച കവാടം മാറ്റമില്ലാതെ സംരക്ഷിച്ചുവരികയായിരുന്നു. ആ കവാടമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നവീകരിച്ചത്.


മുകളില്‍ പഴയ കവാടം, താഴെ നവീകരിച്ച രൂപത്തില്‍
രക്തസാക്ഷിത്വത്തിന്റെ അര്‍ത്ഥമറിയാത്തവര്‍ക്ക് മാത്രമേ രക്തസാക്ഷികളെ അപമാനിക്കാനും ആക്ഷേപിക്കാനും കഴിയൂ. ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും എതിര്‍ക്കും. ഞങ്ങള്‍ അന്തസ്സില്ലാത്ത ഈ ക്രൂരതക്കെതിരാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ജാലിയാന്‍ വാലാബാഗ് നവീകരിച്ചതിന്റെ വാര്‍ത്തയും രാഹുല്‍ പങ്ക് വച്ചു.
നവീകരിച്ച ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല സ്മാരകം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രിയും സന്നിഹിതനായിരുന്നു.
സര്‍ക്കാര്‍ രക്തസാക്ഷിസ്മാരക കോര്‍പറേറ്റ് വല്‍ക്കണമാണ് നടത്തുന്നതെന്നാണ് ഇര്‍ഫാന്‍ ഹബീബ് പ്രതികരിച്ചത്.
RELATED STORIES
ആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ പതിനാലുകാരന് മുങ്ങി മരിച്ചു
19 May 2022 2:04 PM GMTഗ്യാന്‍വ്യാപി മസ്ജിദ്: സംഘപരിവാര നീക്കത്തിനെരേ കളമശേരിയില്‍ എസ്ഡിപിഐ...
18 May 2022 11:43 AM GMTഗ്യാന്‍ വാപി മസ്ജിദിനെരെയുള്ള സംഘപരിവാര്‍ ഗൂഢ നീക്കം: പറവൂരില്‍...
18 May 2022 8:30 AM GMTസൗജന്യ ശ്വാസകോശ, രക്തസമ്മര്‍ദ ക്യാംപ്
17 May 2022 5:18 AM GMT'കുന്നംകുളം മാപ്പ്' ;സാബുവിനെ പരിഹസിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ്...
16 May 2022 9:00 AM GMTആര്‍ക്കിടെക്ട്സ് ഗോള്‍ഡ് ലീഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
14 May 2022 3:40 PM GMT