സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് ഇംറാന്‍
കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നവര്‍ക്കാണ് നൊബേല്‍ പുരസ്‌ക്കാരം നല്‍കേണ്ടതെന്നും ഇംറാന്‍ അറിയിച്ചു.

ഇസ്‌ലാമാബാദ്: സാമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍. ഇംറാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യവുമായി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. പാകിസ്താനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്. പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്.
ഇതിന്ന് പുറമേ ഇംറാന്‍ ഖാന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്യാംപയിനും സോഷ്യല്‍ മീഡിയയില്‍ നടന്നു. എന്നാല്‍ സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം തന്നിക്കല്ല ലഭിക്കേണ്ടതെന്ന് ഇംറാന്‍ ട്വീറ്റ് ചെയ്തു. കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നവര്‍ക്കാണ് നൊബേല്‍ പുരസ്‌ക്കാരം നല്‍കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
RELATED STORIES
മന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT