- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേമത്ത് താന്‍ ദേശാടനക്കിളിയല്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ താന്‍ ദേശാടനക്കിളിയല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. നേമത്ത് മല്‍സരിക്കുന്ന യുഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലവുമായി യാതൊരു ബന്ധവുമില്ല. അഞ്ച് കൊല്ലം എംഎല്‍എ ആയിരുന്നപ്പോഴും അല്ലാതിരുന്ന സമയത്തും ഒ രാജഗോപാലിന്റെ വിടവ് നികത്താന്‍, ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ ശ്രമിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നതിനാല്‍ അവരുടെ പിന്‍തുണ തനിക്ക് ലഭക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ മുഖ്യ എതിരാളി ബിജെപിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായിരുന്നു മല്‍സരം. ഇത്തവണയും അങ്ങനെ തന്നെയാണ്. കെ മുരളീധരന്‍ മന്ത്രിയായിരുന്നപ്പോള്‍ മല്‍സരിച്ച സ്ഥലത്ത് തോറ്റിട്ടുണ്ട്. നേമത്ത് ജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം എംപി സ്ഥാനം രാജി വച്ചു മല്‍സരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം പോലുള്ള ന്യൂന പക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ വന്നപ്പോള്‍ മുരളീധരന്‍ പാര്‍ലമെന്റില്‍ പങ്കെടുത്തിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
പാലക്കാട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
31 May 2025 5:54 PM GMTവീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ ആദിവാസി വയോധികന് പരിക്ക്
30 May 2025 10:15 AM GMTഒരുമിച്ച് പിറന്നവര്‍ ഇനി ഒരുമിച്ച് സ്കൂളിലേക്ക്
28 May 2025 9:21 AM GMTആലത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍...
24 May 2025 9:11 AM GMTപാലക്കാട് ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ...
23 May 2025 2:40 PM GMTവേടനെതിരേ എന്‍ഐഎയ്ക്ക് പരാതി നല്കി ബിജെപി
23 May 2025 5:11 AM GMT