അല്‍കാസറുമായി ഹ്യുണ്ടായി
വിശാലവും, അതേ സമയം ദൃഢതയും ഒത്തിണങ്ങിയ വാഹനമാണ് അല്‍കാസര്‍ എസ്‌യുവി എന്നാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്.
ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി ജനപ്രിയ മോഡലായ ക്രെറ്റയുടെ വലിയ പതിപ്പുമായി എത്തുന്നു. അല്‍ കാസര്‍ എന്നു പേരിട്ട 7 സീറ്റര്‍ എസ്‌യുവിന്റെ വരവ് കമ്പനി സ്ഥിരീകരിച്ചു. ലോകത്ത് എവിടയും ഹ്യുണ്ടായി ഈ കാര്‍ വില്‍പ്പനക്ക് എത്തിക്കുന്നില്ല. ഇത് ഇന്ത്യയിലേക്കു വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത മോഡലാണ് എന്നാണ് കമ്പനി പറയുന്നത്.
മധ്യകാലഘട്ടത്തിലെ ഒരു തരം കോട്ടയുടെ പേരാണ് അല്‍കാസര്‍. ഈ പേര് ഉപയോഗിക്കാനുള്ള അവകാശത്തിനായി 2020 ഏപ്രില്‍ 13ന് ഹ്യുണ്ടായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിശാലവും, അതേ സമയം ദൃഢതയും ഒത്തിണങ്ങിയ വാഹനമാണ് അല്‍കാസര്‍ എസ്‌യുവി എന്നാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്.
ഹ്യൂണ്ടായ് അല്‍കാസറിലും 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റര്‍ പെട്രോള്‍, 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നീ എന്‍ജിനുകള്‍ തന്നെയാവും ലഭിക്കുക.
എംജി ഹെക്ടര്‍ (5 സീറ്റര്‍), ഹെക്ടര്‍ പ്ലസ് (7 സീറ്റര്‍) പോലെയാണ് ഹ്യുണ്ടായി 5 സീറ്റര്‍ ക്രെര്രക്കൊപ്പം 7 സീറ്റുള്ള അല്‍കാസറിനെയും എത്തിക്കുന്നത്. ക്രെറ്റയില്‍ നിന്നും വ്യത്യസ്തമായ വലിപ്പം കൂടിയ ഗ്രില്‍, നീളം കൂടിയ ബോഡി പാനലുകള്‍, റീഡിസൈന്‍ ചെയ്ത ടെയില്‍ ലാമ്പും, പിന്‍ ബമ്പറുകളും അല്‍കാസറില്‍ ഉള്‍പ്പെടും. അല്‍കാസറിന് നീളവും കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2021 പകുതിയോടെ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 ലക്ഷം മുതലായിരിക്കും വില തുടങ്ങുന്നത്. ഇന്നോവ, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് തുടങ്ങിയ എതിരാളികളുടെ ഇടയിലേക്കാണ് ഇന്ത്യക്കു വേണ്ടി മാത്രമായി ഹ്യുണ്ടായി നിര്‍മിച്ച അല്‍ കാസര്‍ എത്തുന്നത്.
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര് അപകടത്തില് മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില് നബിദിന റാലി തടയാന് വിഎച്ച്പി ശ്രമം; സംഘര്ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT