Latest News

കൊവിഡ് 19: ഇന്ത്യ പ്രവേശനം നിഷേധിച്ചു; നീപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് ഇന്ത്യന്‍ കുടിയേറ്റത്തൊഴിലാളികള്‍

കൊവിഡ് 19: ഇന്ത്യ പ്രവേശനം നിഷേധിച്ചു; നീപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് ഇന്ത്യന്‍ കുടിയേറ്റത്തൊഴിലാളികള്‍
X

കാഠ്മണ്ഡു: ഇന്ത്യ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് നീപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 800ല്‍ അധികം ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍. അതില്‍ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളും. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന നീപ്പാളിലെ സര്‍ലാഹി ജില്ലയിലെ കണക്കാണ് ഇത്. എന്നാല്‍ നേപ്പാളിലാകെയുള്ള ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ചോ അവരില്‍ എത്രപേര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുകയാണെന്നതിനെ കുറിച്ചോ നീപ്പാള്‍ സര്‍ക്കാന്റെ കൈയില്‍ വിവരങ്ങളില്ല.

ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള സര്‍ലാഹി ജില്ലയിലെ ഇഷ്ടികക്കളങ്ങളിലാണ് ഇവരില്‍ ഭൂരിഭാഗവും ജോലിചെയ്യുന്നത്. ഭക്ഷ്യലഭ്യത കുറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഫാക്ടറികള്‍ പൂട്ടിയതോടെ ഉടമകള്‍ കൂലി നല്‍കുന്നതും നിര്‍ത്തി. രണ്ട് മാസമായി തൊഴിലില്ലാതെ എല്ലാവരും പിടിച്ചുനില്‍ക്കുകയായിരുന്നു. ഇനി മറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ, അതിര്‍ത്തികടത്തിവിടാന്‍ ഇന്ത്യ അനുവദിച്ചില്ല.

സര്‍ലാഹി ജില്ലയില്‍ മാത്രം 90 ചൂളകളിലായി 900-1000 പേര്‍ ജോലിചെയ്യുന്നുണ്ട്. മിക്കവാറും പേര്‍ യുപിയില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ളവരാണ്.

മാര്‍ച്ച് 24 ന് നേപ്പാള്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങി. എന്നാല്‍ പലരും സ്ഥിതി മാറുമെന്ന് കരുതി കാത്തിരുന്നു. ആദ്യമാദ്യം കമ്പനി മുതലാളി സഹായിച്ചിരുന്നു, ഇപ്പോള്‍ അതും നിന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കുടിവെള്ളവും ഭക്ഷണവും ഉറക്കവും എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. വീട്ടിലെത്തിയാല്‍ കുട്ടികള്‍ക്കെങ്കിലും എന്തെങ്കിലും നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Next Story

RELATED STORIES

Share it