നരബലി: മനുഷ്യനാകണമെന്ന് പാടിയാല്‍ പോര, മനുഷ്യത്വം പഠിപ്പിക്കണമെന്ന് സിപിഎമ്മിനോട് കെ പി എ മജീദ്

ആരന്മുള: ആറന്മുളയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ലീഗ് നേതാവ് കെ പി എ മജീദ്. രണ്ട് സ്ത്രീകളെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ബലി നല്‍കിയ സംഭവത്തിലാണ് ലീഗ് നേതാവിന്റെ വിമര്‍ശനം. പ്രതികളിലൊരാളായ ഭഗവല്‍ സിങ് സിപിഎം അംഗമാണെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് കെ പി എം മജീദ് സിപിഎമ്മിനെതിരേ ആഞ്ഞടിച്ചത്.
''മലയാളിക്ക് നരബലി ഒരു കെട്ടുകഥയായിരുന്നു. എന്നാല്‍ ഇന്ന് കമ്യൂണിസ്റ്റുകാരനായ ഒരാള്‍, അതും സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം രണ്ട് സ്ത്രീകളെ കഴുത്തറുത്ത് നരബലി നടത്തിയെന്ന വാര്‍ത്ത മലയാളിയെ ഞെട്ടിക്കുകയാണ്. നവകേരളത്തിന്റെ അട്ടിപ്പേറവകാശവുമായി വീരവാദം മുഴക്കി നടക്കുന്ന കമ്യൂണിസ്റ്റുകാര്‍ സ്വന്തം അണികള്‍ക്ക് നല്‍കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എത്രത്തോളം ഭീഭത്സമാണെന്ന് തെളിയിക്കുന്ന സംഭവമാണിത്. മനുഷ്യനാകണം... മനുഷ്യനാകണം... എന്ന് പാട്ട് പാടിയാല്‍ പോര. മനുഷ്യനാകണം. മനുഷ്യത്വം എന്താണെന്ന് അണികളെ പഠിപ്പിക്കണം.''- കെ പി എ മജീദിന്റെ പോസറ്റില്‍ പറയുന്നു.
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT