Latest News

സമരങ്ങൾ അടിച്ചൊതുക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് രമ്യ ഹരിദാസ്

സമരങ്ങൾ അടിച്ചൊതുക്കുന്നു:  മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് രമ്യ ഹരിദാസ്
X

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തും അഴിമതിയുമായി ബന്ധപ്പെട്ട് തികച്ചും ജനാധിപത്യ രീതിയില്‍ നടന്നു വരുന്ന പ്രതിപക്ഷ സമരങ്ങളെ മനുഷ്യത്വരഹിതമായി നേരിടുന്ന കേരള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് കത്തുനല്‍കി.

യുവജന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എംഎല്‍എമാരെ പോലും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് കേരളത്തില്‍ നടന്നുവരുന്നതെന്നും സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുന്ന എംഎല്‍എമാരെയും നേതാക്കളെയും പ്രസംഗിക്കാന്‍ പോലും അനുവദിക്കാതെ യാണ് കൈകാര്യം ചെയ്യുന്നതെന്നും രമ്യ ഹരിദാസ് കത്തില്‍ ചൂണ്ടിക്കാട്ടി.

സമരങ്ങളെ നേരിടുമ്പോള്‍ പോലിസ് പാലിക്കേണ്ട സാമാന്യ മര്യാദകള്‍ പോലും പാലിക്കുന്നില്ലെന്നും യാതൊരു പ്രകോപനവും കൂടാതെ ജീവന്‍ പോലും അപകടത്തിലാകും വിധം തലയിലും കണ്ണിലും മറ്റും അടിച്ചാണ് പോലിസ് സമരക്കാരെ നേരിടുന്നതെന്നും അവര്‍ പറഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കേന്ദ്ര മനുഷ്യാവകാശ കമ്മീഷനുള്ള കത്തില്‍ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു




Next Story

RELATED STORIES

Share it