Latest News

തിക്കോടിയില്‍ വീടിനു നേരെ ആക്രമണം

തിക്കോടിയില്‍ വീടിനു നേരെ ആക്രമണം
X

തിക്കോടി: പാലൂരില്‍ വീടിനു നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പോവതുകണ്ടി കാരുണ്യയിലെ കെ വി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ താമസക്കാരനായ എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി അംഗവും പത്രപ്രവര്‍ത്തകനുമായ യു പി ജലീലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി 10ഓടെയാണ് സംഭവം. മുറിക്കുള്‌ലില്‍ ഉറങ്ങിക്കിടക്കിടക്കുകയായിരുന്ന കുട്ടികളുടെ അരികിലെ ജനല്‍ ചില്ലാണ് എറിഞ്ഞു തകര്‍ത്തത്. ആര്‍ക്കും പരിക്കേറ്റില്ല. പയ്യോളി പ്രസ് ക്ലബ്ബില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട വാര്‍ത്ത തയ്യാറാക്കുന്നതിനിടയിലാണ് സംഭവം നടന്ന വിവരം ജലീല്‍ അറിയുന്നത്. വീട് മാറി ആക്രമണം നടന്നതായാണ് പോലിസ് നല്‍കുന്ന വിവരം. പോലിസില്‍ പരാതി നല്‍കി.

house Attacked in Thikkodi

Next Story

RELATED STORIES

Share it