Latest News

കെസി ജോസഫ് എംഎല്‍എക്കെതിരേ ടിവിയില്‍ പ്രതികരിച്ചയാളുടെ വീടിന് നേരെ കല്ലേറ്

ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ചെമ്പേരിയിലെ മാര്‍ട്ടിന്‍ എന്നയാളുടെ വീട്ടിന് നേരെ അക്രമണമുണ്ടായത്. വാഹനങ്ങളില്‍ എത്തിയ സംഘം വീടിനു നേരെ കല്ലേറ് നടത്തുകയായിരുന്നു.

കെസി ജോസഫ് എംഎല്‍എക്കെതിരേ ടിവിയില്‍ പ്രതികരിച്ചയാളുടെ വീടിന് നേരെ കല്ലേറ്
X

ചെമ്പേരി: ഇരിക്കൂര്‍ എംഎല്‍എ കെ സി ജോസഫിനെതിരേ ടിവി പരിപാടിയില്‍ പ്രതികരിച്ചയാളുടെ വീടിനു നേരെ അക്രമണം. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ചെമ്പേരിയിലെ മാര്‍ട്ടിന്‍ എന്നയാളുടെ വീട്ടിന് നേരെ അക്രമണമുണ്ടായത്. വാഹനങ്ങളില്‍ എത്തിയ സംഘം വീടിനു നേരെ കല്ലേറ് നടത്തുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ബഹളം കേട്ട് കുടുംബാംഗങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമി സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു.

കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എയായ കെസി ജോസഫിനെ കാണാനില്ലെന്ന് സ്വകാര്യ ചാനലിനോട് മാര്‍ട്ടിന്‍ പ്രതികരിച്ചിരുന്നു. സ്വശ്രയ എഞ്ചിനീയറിങ് കോളജില്‍ ജോലി ചെയ്യുന്ന മാര്‍ട്ടിന്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിലാണ് അഭിപ്രായം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സംബന്ധിച്ച് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നതായി മാര്‍ട്ടിന്‍ പറയുന്നു.

പോലിസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. എംഎല്‍എയ്‌ക്കെതിരേ പ്രതികരിച്ചതിനു പ്രതികാരമായാണ് ആക്രമണമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it