Latest News

ഡിഎംകെ നേതാക്കളുടെ വീടുകളിലെ പരിശോധന: പണം ലഭിച്ചില്ല, 'തെളിവുകള്‍' ലഭിച്ചെന്ന് ആദായനികുതി വകുപ്പ്

ഡിഎംകെ നേതാക്കളുടെ വീടുകളിലെ പരിശോധന: പണം ലഭിച്ചില്ല, തെളിവുകള്‍ ലഭിച്ചെന്ന് ആദായനികുതി വകുപ്പ്
X

ചെന്നൈ: ഡിഎംകെ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ പണം ലഭിച്ചില്ലെങ്കിലും ചില കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെടുത്തതായി ആദായനികുതി വകുപ്പ്. ദ്രാവിഡ മുന്നേറ്റക്കഴകം മേധാവിയായ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടിലും മറ്റ് ചില നേതാക്കളുടെ ബന്ധുക്കളുടെ വീടുകളിലുമാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്.

പരിശോധന നടത്തിയ വീടുകളും അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകളുണ്ടോ എന്ന പരിശോധനയാണ് നടത്തിയതെന്ന് വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന നടന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ ഡിസ്റ്റിലറി മുതലുളള കമ്പനികള്‍ നടത്തുന്നവരാണ്. പലരും റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരുമാണ്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പണവിതരണം ഇവരാണ് കൈകാര്യം ചെയ്യുന്നതെന്ന് വകുപ്പിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

ചെന്നൈയില്‍ സ്റ്റാലിന്റെ മകള്‍ ചെന്താമരയുടെ ഭര്‍ത്താവ് ശബരീശന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചെന്നൈയ്ക്ക് പുറത്ത് നീലാന്‍ങ്കരൈയിലാണ് സ്റ്റാലിന്റെ മകള്‍ ചെന്താമരൈ ഭര്‍ത്താവ് ശബരീശനോടൊപ്പം താമസിക്കുന്നത്. ശബീശന്റെയും സുഹൃത്തുക്കളായ കാര്‍ത്തിക്, ബാല എന്നിവരുടെയും ഉടമസ്ഥതയിലാണ് പരിശോധന നടന്ന മറ്റ് സ്ഥാപനങ്ങള്‍. ഇതില്‍ കാര്‍ത്തിക് അണ്ണാനഗറിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി മോഹന്റെ മകനാണ്. ശബരീശന്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും തന്ത്രങ്ങളുടെയും സൂത്രധാരനായി അറിയപ്പെടുന്നയാളാണ്.

വീടുകള്‍ പരിശോധന നടത്തിയതിനെതിരേ സ്റ്റാലിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയില്‍ ഡിഎംകെ മേധാവി ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it