Latest News

ചരിത്രകാരന്‍ പ്രഫ. എന്‍ കെ മുസ്തഫാ കമാല്‍ പാഷ നിര്യാതനായി

ചരിത്രകാരന്‍ പ്രഫ. എന്‍ കെ മുസ്തഫാ കമാല്‍ പാഷ നിര്യാതനായി
X

തിരൂരങ്ങാടി: കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും ചരിത്രകാരനുമായ പ്രഫ. എന്‍ കെ മുസ്തഫാ കമാല്‍ പാഷ നിര്യാതനായി. 2002 മുതല്‍ 2005 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇസ് ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രഫസറായിരുന്നു. കേരള ഇസ്‌ലാമിക് മിഷന്റെ സ്ഥാപകാംഗമാണ്. 1968 മുതല്‍ 2001വരെ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം തലവനായിരുന്നു.

1946 ജൂണ്‍25 ന് ചെര്‍പ്പുളശ്ശേരിയില്‍ ജനിച്ചു. പിതാവ് നെല്ലിക്കുറുശ്ശി മുഹമ്മദ്. മാതാവ് മഠത്തില്‍ തിത്തിക്കുട്ടി ആലിപ്പറമ്പ്. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. 1968ല്‍ അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1966ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി കെ രവീന്ദ്രന്റെ കീഴില്‍ പിഎച്ച്ഡി ബിരുദം നേടി.

ശാസ്ത്രവിചാരം മാസികയുടെ ആദ്യകാല ചെയര്‍മാനായിരുന്നു. സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ഇസ് ലാമിക് ഹിസ്റ്ററി മെമ്പര്‍ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്.

വിവിധ വിഷയങ്ങളിലായി 104 കൃതികള്‍ രചിച്ചു. മക്തി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍ (സമാഹരണം), സിഹാഹുസ്സിത്ത (നാല് ഭാഗം), മാര്‍ക്‌സിസം ഒരു പഠനം, പരിണാമവാദം ശാസ്ത്ര ദൃഷ്ടിയില്‍, ശാസ്ത്രവും ശാസ്ത്ര പരിഷത്തും, ലോക ചരിത്രം (രണ്ട് ഭാഗം), ഇന്ത്യാ ചരിത്രം (രണ്ട് ഭാഗം), ഇസ്‌ലാമിക ചരിത്രം (രണ്ട് ഭാഗം), മുഹമ്മദ് നബി ജീവചരിത്രം, സാമൂഹിക സംസ്‌കരണം ഗ്രന്ഥശാലകളിലൂടെ, പ്രസംഗം ഒരു കല, ഭൗതികവാദം പ്രതിന്ധിയില്‍, നമസ്‌കാരം, ശാസ്ത്രത്തിന് മുസ്‌ലിംകളുടെ സംഭാവന തുടങ്ങിയവ പ്രധാന കൃതികളില്‍ ചിലതാണ്.

മയ്യിത്ത് നമസ്‌കാരം നാളെ പൂക്കാട്ടിരി മഹല്ല് പള്ളിയില്‍ രാവിലെ 9 മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യമാര്‍ : പ്രഫ. കെ. ഹബീബ, വി പി ഹഫ്‌സ. മക്കള്‍: അമീന്‍ പാഷ(ചെന്നൈ), ഡോ.സുമയ്യ ബാബു (മലബാര്‍ ഡെന്റല്‍ ക്ലിനിക്, ദുബൈ), സാജിദ് പാഷ (ഫോര്‍മെക്‌സ് സ്‌പെയ്‌സ് ഫ്രെയിംസ് കോഴിക്കോട് ), ഡോ. ഷമീമ നാസര്‍ ( മെട്രോ മെഡിക്കല്‍ സെന്റര്‍, അജ്മാന്‍), നാജിദ് (സീറു ഐ ടി സൊല്യൂഷന്‍സ്, എറണാകുളം), ഡോ. തസ്‌നീം ഫാത്തിമ ( എംഇഎസ് കോളജ് ഓഫ് എഞ്ചിനീയറിങ്, കുറ്റിപ്പുറം), സാജിദ അനീസ് (ഷാര്‍ജ ), ഡോ. നാജിദാ ഷറഫ് (പൂക്കാട്ടിരി), ഡോ. ഷാക്കിറ ഷമീം (മെഡിക്കല്‍ ഓഫിസര്‍, പാങ്ങ്), ഡോ. താഹിറ റഫീഖ് (വെളിയംകോട്), ഡോ. സയ്യിദാ അലി ( ഖത്തര്‍), ഹിഷാം പാഷ ( ന്യൂ കോര്‍ ഐ. ടി സൊലൂഷ്യന്‍സ്, കോഴിക്കോട്), ആയിശാ നശാത്ത് പാഷ ( എം. ഇ.എസ് സ്‌ക്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ കുറ്റിപുറം ) . മരുമക്കള്‍ : ഫെബിന്‍ അമീന്‍ (എല്‍ ആന്റ് ടി ചെന്നെ), ഡോ. ബാബു (ദുബൈ), ഡോ. സറീന സാജിദ് ( ഫോര്‍മെക്‌സ് സ്‌പെയ്‌സ് ഫ്രെയിംസ് കോഴിക്കോട്), എം. സി. എ. നാസര്‍ (മീഡിയാ വണ്‍ ദുബൈ), ലിസ സലീന (ഇന്തൊനേഷ്യ), ഡോ. മുഹമ്മദ് ബദീഉസ്സമാന്‍ (ഇഋഛ, കഋഇക), ഈസാ അനീസ് (ലീഗല്‍ അഡ്വൈസര്‍ , ഷാര്‍ജ ), ഷറഫുദീന്‍ (ദാറുസ്സലാം, ചാലക്കല്‍ ) , ഷമീം (അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ , ഗടഋആ തിരൂര്‍ ), റഫീഖ് ( അഡ്‌നോക്, അബുദാബി), അലി ഓമച്ചപ്പുഴ ( ഹമദ് മെഡിക്കല്‍ കെയര്‍ , ഖത്തര്‍ ), ഡോ. സഫ ഹിഷാം (പാഷ ഡെന്റല്‍ കെയര്‍, പൂക്കാട്ടിരി), ഡോ. അര്‍ഷദ് അലി (സിറ്റി ഡെന്റല്‍ കെയര്‍ ചങ്ങരംകുളം). സഹോദരങ്ങള്‍: സൈഫുദ്ദീന്‍, നാസര്‍, അമീര്‍ , പരേതനായ സുബൈര്‍, ഫൈസല്‍, ഫാത്തിമ, സാബിറ.

Next Story

RELATED STORIES

Share it