Latest News

'' തവിട്ട് ചര്‍മമുള്ളവര്‍ നാടുവിടണം'' ആസ്‌ത്രേലിയയിലെ ഹിന്ദുക്ഷേത്രത്തിന്റെ ചുവരില്‍ വംശീയ ഗ്രാഫിറ്റി

 തവിട്ട് ചര്‍മമുള്ളവര്‍ നാടുവിടണം ആസ്‌ത്രേലിയയിലെ ഹിന്ദുക്ഷേത്രത്തിന്റെ ചുവരില്‍ വംശീയ ഗ്രാഫിറ്റി
X

മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ ചുവരില്‍ വംശീയ വിവേചന സ്വഭാവമുള്ള എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. തവിട്ട് ചര്‍മമുള്ളവര്‍ നാടുവിടണമെന്നാണ് ആവശ്യം. പ്രദേശത്തെ രണ്ടു ഏഷ്യന്‍ ഹോട്ടലുകളുടെ ചുവരുകളിലും സമാനമായ എഴുത്തുകളുണ്ട്. വെറുപ്പ് നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ക്ഷേത്രത്തെ അശുദ്ധമാക്കിയത് ഹൃദയഭേദകമാണെന്ന് ഹിന്ദു കൗണ്‍സില്‍ പ്രസിഡന്റ് മക്രന്ദ് ഭഗവത് പ്രസ്താവനയില്‍ പറഞ്ഞു. വിക്ടോറിയ ഭരണാധികാരി ജസീന്ത അലന്‍ സംഭവത്തെ അപലപിച്ചു. വംശീയത നിറഞ്ഞ ഇത്തരം പ്രവൃത്തികള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അവര്‍ പറഞ്ഞു. സംഭവങ്ങളില്‍ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it