Latest News

മുസ് ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് ഹിന്ദു വിദ്യാര്‍ഥികള്‍

ഇതിനെതിരേ കാവി ഷാളുകള്‍ ധരിച്ചാണ് ഹിന്ദു പെണ്‍കുട്ടികള്‍ കോളജിലെത്തിയത്

മുസ് ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് ഹിന്ദു വിദ്യാര്‍ഥികള്‍
X

ഹാവേരി: മുസ് ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് ഒരു കൂട്ടം ഹിന്ദു വിദ്യാര്‍ഥികള്‍. അക്കി ആലൂരിലെ സിജി ബെല്ലാഡ് ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടികള്‍ കാവി ഷാളുകള്‍ ധരിച്ച് ക്ലാസ് മുറികളില്‍ കയറിയതിനെ തുടര്‍ന്ന് കോളജില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

മുസ് ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദമുണ്ടെങ്കില്‍ തങ്ങള്‍ കാവിഷാളും ധരിക്കുമെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ തല മറയ്ക്കുന്നത് ആരെയും ശല്യപ്പെടുത്താനല്ലെന്നും സമാധാനത്തോടെ പഠിക്കാനാണ് ആഗ്രഹമെന്നും മുസ് ലിം പെണ്‍കുട്ടികള്‍ പറഞ്ഞു.

ക്ലാസ് മുറികള്‍ക്കുള്ളില്‍ ഏകീകൃത നിയമം നിലവിലുണ്ടെന്നും കാരണങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ ഇളവുകള്‍ അനുവദിക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ വീരേഷ് കമൂര്‍ പറഞ്ഞു. മുന്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയ ഹിജാബ് നിരോധനത്തിന്റെ മറവിലാണ് ഈ സംഭവം. കര്‍ണാടക ഹൈക്കോടതിയും നിരോധനം ശരിവച്ചിരുന്നു.

Next Story

RELATED STORIES

Share it