Latest News

മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി; പെന്‍ഷന്‍ റദ്ദാക്കണമെന്ന ഹരജി തള്ളി

മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി; പെന്‍ഷന്‍ റദ്ദാക്കണമെന്ന ഹരജി തള്ളി
X

കൊച്ചി: മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം ഈ പരിധി ബാധകമാക്കണം. യാതൊരു കണക്കുമില്ലാതെ ആളുകളെ പേഴ്‌സനല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. അതേസമയം, പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹരജി ഹൈക്കോടതി തള്ളി.

പേഴ്‌സനല്‍ സ്റ്റാഫ് നിയമനം സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിയാണ് നിയമനത്തിന് പക്ഷേ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന് നല്‍കുന്ന പെന്‍ഷന്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പേഴ്‌സനല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്നും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹരജിയിലെ മറ്റൊരാവശ്യം. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് എന്ന സംഘടന നല്‍കിയ ഹരജിയാണ് ജസ്റ്റിസ് വി ജി അരുണ്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

Next Story

RELATED STORIES

Share it