Latest News

ഹൈക്കോടതി നിര്‍ദേശപ്രകാരം കൊവിഡ് കണക്കുകള്‍ ഓഡിറ്റ് ചെയ്തു; ബീഹാറിലെ ആകെ കൊവിഡ് മരണങ്ങളില്‍ 73 ശതമാനത്തിന്റെ വര്‍ധന

ഹൈക്കോടതി നിര്‍ദേശപ്രകാരം കൊവിഡ് കണക്കുകള്‍ ഓഡിറ്റ് ചെയ്തു; ബീഹാറിലെ ആകെ കൊവിഡ് മരണങ്ങളില്‍ 73 ശതമാനത്തിന്റെ വര്‍ധന
X

പട്‌ന: കൊവിഡ് മരണങ്ങള്‍ കണക്കുകൂട്ടുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതി നടത്തിയ ഇടപെടല്‍ ഫലം കാണുന്നു. 20 ദിവസങ്ങളായി നടത്തിയ ഓഡിറ്റിനു ശേഷം ബീഹാറില്‍ കൊവിഡ് മൂലം ആകെ മരിച്ചവരുടെ എണ്ണത്തില്‍ 3,951ന്റെ വര്‍ധന. 72.8 ശതമാനത്തിന്റെ വര്‍ധനയാണ് ഉള്ളത്. സ്വകാര്യ ആശുപത്രികള്‍ മരണങ്ങള്‍ കണക്കുകൂട്ടിയതില്‍ വന്ന അപാകതയാണ് മരണസംഖ്യ പുനഃക്രമീകരിച്ചതിനു പിന്നിലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

കൊവിഡ് മരണങ്ങള്‍ കണക്കുകൂട്ടുന്നതില്‍ ബീഹാര്‍ സര്‍ക്കാരിന് വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. ബുക്‌സര്‍ ജില്ലയിലെ മരണങ്ങളുടെ എണ്ണത്തില്‍ കണ്ട വ്യതിയാനമാണ് ഹൈക്കോടതി വിധിക്കുക കാരണമായത്.

പരിഷ്‌കരിച്ച മരണനിരക്കനുസരിച്ച് ജൂണ്‍ 8ാം തിയ്യതി വരെ സംസ്ഥാനത്ത് 9,375 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ ഈ കണക്ക് 5,424 ആയിരുന്നു.

സ്വകാര്യ ആശുപത്രികള്‍, ട്രീറ്റമെന്റ് സെന്ററുകള്‍, വീടുകള്‍ തുടങ്ങിയവിടങ്ങളിലെ മരണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുംകൂടെ പരിഗണിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നേരത്തെ ഈ മരണങ്ങളൊന്നും പരിഗണനയില്‍ വന്നിരുന്നില്ല- ചീഫ് സെക്രട്ടറി വിശദീകരിച്ചു.

38 ജില്ലകളില്‍ 200 ശതമാനത്തിന്റെ വര്‍ധനയുണ്ട്.

കൈമൂറിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത്, 44 മരണം എന്നത് 146 ആയി. 231.81 ശതമാനത്തിന്റെ വര്‍ധന.

സഹര്‍സയില്‍ 40 മരണം 130 ആയി, 225 ശതമാനത്തിന്റെ വര്‍ധന.

ബെഗുസരായിയില്‍ 138 മരണം 454 ആയി, 228.9 ശതമാനത്തിന്റെ വര്‍ധന.

ഈസറ്റ് ചംബാരനില്‍ 133 ല്‍ നിന്ന് 422 ആയി, 222.13 ശതമാനത്തിന്റെ വര്‍ധന.

പട്‌നയിലും മരണങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. 1,223ല്‍ നിന്ന് 2,293ലേക്ക്, 87.48 ശതമാനത്തിന്റെ വര്‍ധന.

കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നുവെന്ന ആരോപണം ഇന്ത്യയില്‍ വ്യാപകമാണ്.

Next Story

RELATED STORIES

Share it