Latest News

ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ; 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടിസ്

ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ; 20 ബിജെപി  കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടിസ്
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടിസ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കാണ് നോട്ടിസ് അയച്ചത്.

ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ ചെയ്തവരെ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ് പി ദീപക്കിന്റെ ഹര്‍ജിയിലാണ് നടപടി. ദൈവനാമത്തില്‍ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.

അയ്യപ്പന്‍, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭന്‍, ഗുരുദേവന്‍, ബലിദാനികള്‍ എന്നിവരുടെയെല്ലാം പേരിലാണ് 20 പേരും സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെതിരെയാണ് സിപിഎം പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it