ഗവര്‍ണര്‍ക്കെതിരായ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുക്കാന്‍ അനന്തമായി വൈകുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ആലുവ സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ പി വി ജിതേഷ് നല്‍കിയ ഹരജി ഫയലില്‍ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി ഇല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.
എത്രയും വേഗം ബില്ല് ഗവര്‍ണര്‍ ഒപ്പിടണമെന്നേ ഭരണഘടന പറയുന്നുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കുമെതിരാണെന്ന് ഹരജിയില്‍ പറയുന്നു. ബില്ലില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ബില്ലിന് അംഗീകാരം നല്‍കുന്നില്ലെങ്കില്‍ അത് നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ വേണം. മറിച്ച് അനന്തമായി ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണറുടെ നടപടി ഏകാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനാ നിര്‍മാണസഭയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. ചില രാഷ്ട്രീയ അജണ്ടകളോടു കൂടിയതാണ് ഗവര്‍ണറുടെ നടപടികളെന്നും ഹരജിയില്‍ ആരോപിക്കുന്നു.
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള് ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല് അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില് വീണ്ടും തീപ്പിടിത്തം; ഫയര്ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില് പങ്കെടുത്തതിന് കണ്ണൂര് കോര്പറേഷന്...
26 March 2023 11:06 AM GMT