Latest News

'ഇന്ത്യ-പാകിസ്താന്‍ യുദ്ധം തടയാന്‍ സഹായിച്ചു, ഏഴുപുതിയ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു': ഡോണള്‍ഡ് ട്രംപ്

ഇന്ത്യ-പാകിസ്താന്‍ യുദ്ധം തടയാന്‍ സഹായിച്ചു, ഏഴുപുതിയ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു: ഡോണള്‍ഡ് ട്രംപ്
X

ടോക്കിയോ: ഇന്ത്യ-പാകിസ്താന്‍ യുദ്ധം തടയാന്‍ താന്‍ സഹായിച്ചെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . സംഘര്‍ഷത്തിനിടെ ഏഴുപുതിയ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു.

ടോക്കിയോയില്‍ നടന്ന ഒരു ബിസിനസ് അത്താഴവിരുന്നില്‍ സംസാരിക്കവേയാണ് ട്രംപിന്റെ പരാമര്‍ശം. 'ഏഴു വിമാനങ്ങള്‍ വെടിവച്ചിട്ടു. രണ്ടുശക്തമായ ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിവച്ചത് ഞാനാണ്.' ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ വ്യാപാര നയതന്ത്രം ഉപയോഗിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിദേശ മധ്യസ്ഥതയിലൂടെയല്ല, മറിച്ച് ഇരു രാജ്യങ്ങളിലെയും സൈനിക ഡയറക്ടര്‍മാര്‍ (ഡിജിഎംഒമാര്‍) നടത്തിയ നേരിട്ടുള്ള ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തലില്‍ തീരുമാനമെടുത്തതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it