Latest News

വടക്കന്‍ ജില്ലകളിലും മഴ കനക്കുന്നു; പല ജില്ലകളിലും യെല്ലോ അലേര്‍ട്ട്

വടക്കന്‍ ജില്ലകളിലും മഴ കനക്കുന്നു; പല ജില്ലകളിലും യെല്ലോ അലേര്‍ട്ട്
X

കോഴിക്കോട്: ഇന്നലെ രാവിലെ മഴ മാറിനിന്ന വടക്കന്‍ ജില്ലകളിലും മഴ കനത്തു. ഇന്നലെ വൈകീട്ടത്തോടെത്തന്നെ മഴ തുടങ്ങിയിരുന്നു. വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളെയാണ് മഴ കാര്യമായി ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ പലയിടങ്ങളിലും ഇടിയോടെയുള്ള മഴയുണ്ട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു. അഗ്നിശമന സേന ഗതാഗതത്തടസ്സമുണ്ടാക്കി കിടന്നിരുന്ന മരങ്ങള്‍ മുറിച്ചുനീക്കി.

കണ്ണൂരില്‍ മഴ തുടരുകയാണ്. പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കന്‍ മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു.

പാലക്കാട് മലമ്പുഴ വേലംപൊറ്റയില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല. മലമ്പുഴ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഇന്നലെയും ഷട്ടര്‍ ഉയര്‍ത്തിയിരുന്നു.

നെല്ലിയാമ്പതി, അട്ടപ്പാടി, പറമ്പിക്കുളം മേഖലിയല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്.

Next Story

RELATED STORIES

Share it