Latest News

കനത്ത മഴ; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

കനത്ത മഴ; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു
X

മലപ്പുറം: കനത്ത മഴ സാധ്യത കണക്കിലെടുത്ത് മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. നിലമ്പൂര്‍ - നാടുകാണി, നിലമ്പൂര്‍ - കക്കാടംപൊയില്‍ പാതകളില്‍ രാത്രി 9 മണി മുതല്‍ രാവിലെ 6 വരെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. എല്ലാ വിധ ഖനന പ്രവര്‍ത്തങ്ങളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ഇടുക്കി ഹൈറേഞ്ചില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നദികളില്‍ ജലനിരപ്പുയരുകയാണ്.


Next Story

RELATED STORIES

Share it