Latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രത നിര്‍ദേശങ്ങള്‍:
ഇടിമിന്നല്‍ ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ ഇടങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുകയും ജനല്‍വാതിലുകള്‍ അടച്ചിടുകയും വേണം.

വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കുക, എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വൃക്ഷങ്ങളുടെ ചുവട്ടിലും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുത്. ബൈക്ക്, സൈക്കിള്‍ പോലുള്ള വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിത ഇടങ്ങളില്‍ അഭയം തേടണം.

കൂടാതെ, മഴക്കാറ് കാണുമ്പോള്‍ ടെറസിലേക്കോ തുറസ്സായ സ്ഥലങ്ങളിലേക്കോ പോകുന്നത് ഒഴിവാക്കണം. ജലാശയങ്ങളില്‍ ഇറങ്ങുന്നത്, മല്‍സ്യബന്ധനം നടത്തുന്നത് എന്നിവയും അപകടകാരിയാണ്. ഇടിമിന്നലില്‍നിന്ന് സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it