Latest News

ഉഷ്ണതരംഗം: കാനഡയില്‍ ഒരു ഗ്രാമത്തിലെ 90 ശതമാനവും കത്തിനശിച്ചു

ഉഷ്ണതരംഗം: കാനഡയില്‍ ഒരു ഗ്രാമത്തിലെ 90 ശതമാനവും കത്തിനശിച്ചു
X

ലിറ്റണ്‍: ഉഷ്ണതരംഗത്തില്‍ താപനില വര്‍ധിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണ്‍ ഗ്രാമത്തിലെ 90 ശതമാനവും കത്തിനശിച്ചു. 49.6 ഡിഗ്രി ചൂടാണ് ഈ ഗ്രാമത്തില്‍ അനുഭവപ്പെട്ടത്. ചൂട് പെട്ടെന്ന് കുറയാനുള്ള സാധ്യതയും കുറവാണ്.

ചൂടു കൂടിയതോടെ കാട്ടുതീ പടര്‍ന്നതാണ് വലിയ തീപിടിത്തത്തിലേക്ക് നയിച്ചത്.

കാട്ടുതീ നഗരത്തിലെത്തിയതോടെ വാന്‍കൂവറില്‍ നിന്ന് വടക്ക്കിഴക്കുള്ള ഈ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും താമസസ്ഥലങ്ങളും അഗ്നിക്കിരയായി. ഈ പ്രദേശങ്ങളില്‍നിന്ന് വീടുകളൊഴിയാന്‍ അധികൃതര്‍ നേരത്തെ അറിയിപ്പുനല്‍കിയിരുന്നില്ലെങ്കിലും മിക്കവരും പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയിരുന്നു.

പ്രദേശത്തെ മലകള്‍ക്കു മുകളില്‍ കറുത്ത പുക തങ്ങിനില്‍ക്കുകയാണ്. തീ പടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നഗരപ്രദേശങ്ങള്‍ ചാമ്പലായി.

ലിറ്റണിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. പ്രദേശത്തെ ഭൂരിഭാഗവും കത്തിനശിച്ചു.

ഉഷ്ണതരംഗം നിരവധി രാജ്യങ്ങില്‍ ജനജീവിതം ദുഷ്‌കരമാക്കിയിട്ടുണ്ട്.

കാനഡയിലും യുഎസ്സിലും നൂറു കണക്കിനു പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു.

പലയിടങ്ങളിലും റോഡുകളിലെ ടാര്‍ അടന്നും ഉരുകിയും പോയിരിക്കയാണ്.

കാലാവസ്ഥാവ്യതിയാനമാണ് കാരണമെന്നും അല്ലെന്നും വാദഗതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it