Latest News

ഓക്‌സിജന്‍ ക്ഷാമം മൂലം തമിഴ്‌നാട്ടില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍

ഓക്‌സിജന്‍ ക്ഷാമം മൂലം തമിഴ്‌നാട്ടില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍
X

ചെന്നൈ: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കൊവിഡ് രണ്ടാം തരംഗസമയത്ത് സംസ്ഥാനത്ത് ഓക്‌സിജന്‍ ഇല്ലാതെ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കാന്‍ മാത്രമായി ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

''ഓക്‌സിജന്‍ ലഭ്യതയില്ലാത്തതുമൂലം ഒരു രോഗിപോലും തമിഴ്‌നാട്ടില്‍ മരിച്ചിട്ടില്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ഓക്‌സിജന്‍ വിതരണത്തിന് നേതൃത്വം നല്‍കാന്‍ മാത്രം ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്''- സെക്രട്ടറി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇതുവരെ സിക്ക വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ട് രാജ്യത്തെ ഒരു സംസ്ഥാനത്തുനിന്നും മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പര്‍വിന്‍ പവാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു. കെ സി വേണുഗോപാലിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഡോ. പവാര്‍ ഇക്കാര്യമറിയിച്ചത്.

Next Story

RELATED STORIES

Share it