Latest News

വിവാഹം കഴിക്കാതെ സിന്ദൂരം ധരിച്ചു; ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിച്ചെന്നാരോപിച്ച് നുസ്രത്ത് ജഹാന്‍ എംപിക്കെതിരേ ബിജെപി

വിവാഹം കഴിക്കാതെ സിന്ദൂരം ധരിച്ചു; ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിച്ചെന്നാരോപിച്ച് നുസ്രത്ത് ജഹാന്‍ എംപിക്കെതിരേ ബിജെപി
X

കൊല്‍ക്കത്ത: വിവാഹം കഴിക്കാതെ സിന്ദൂരം ധരിച്ച നുസ്രത്ത് ജഹാന്‍ ഇന്ത്യന്‍ സസ്‌കാരത്തെ അവഹേളിച്ചെന്നാരോപിച്ച് ബിജെപി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ്. വിവാഹം കഴിച്ച വിവരം മറച്ചുവയ്ക്കുകയും നിഷേധിക്കുകയും ചെയ്ത ഒരു എംപിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അവര്‍ എംപി സ്ഥാനം സ്വമേധയാ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ തൃണമൂല്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. നുസ്രത്ത് ജഹാന്‍ ബംഗാളി സംസ്‌കാരത്തെയും അവഹേളിച്ചുവെന്നും ഘോഷ് കുറ്റപ്പെടുത്തി.

''നുസ്രുത് ജഹാന്‍ ഒരു വനിതാഎംപിയാണ്. ഒരു പുരുഷനെ വിവാഹം കഴിക്കുകയും ആ വിവാഹത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും അവര്‍ പങ്കെടുക്കുകയും അതിനുശേഷം വിവാഹം കഴിച്ച കാര്യം നിഷേധിക്കുകയും ചെയ്യുന്നത് അവഹേളനപരമാണ്''- ദിലീപ് ഘോഷ് പറഞ്ഞു.

യുപിയില്‍ നിന്നുളള ബിജെപി എംപി സംഘമിത്ര മൗര്യ നുസ്രത്ത് ജഹാന്റെ വിവാഹവുമായി ബന്ധപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി അയച്ചതിനെത്തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. വിവാഹിതയായ നുസ്രിത് ജഹാന്‍ ലോക്‌സഭയില്‍ വ്യാജ സത്യവാങ് മൂലം നല്‍കിയെന്നാണ് എംപി ആരോപിച്ചത്.

ജൂണ്‍ 9നാണ് തന്റെ വിവാഹവുമായി ബന്ധപ്പെട്ട പ്രസ്താവന ലോക്‌സഭയില്‍ അവര്‍ നല്‍കിയത്. താന്‍ ടര്‍ക്കി വിവാഹ നിയമമനുസരിച്ച് വിവാഹിതയായെന്നും എന്നാല്‍ വിവാഹം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ വിവാഹിതയെന്ന കാര്യം സത്യവാങ് മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമായിരുന്നു ജഹാന്‍ നല്‍കിയ പ്രസ്താവന. ലോക് സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത സമയത്ത് അവര്‍ നുസ്രുത് ജഹാന്‍ റുഹി ജെയ്ന്‍ എന്നാണ് പേര് നല്‍കിയത്. ജെയ്ന്‍ എന്നത് അവര്‍ തുര്‍ക്കിയില്‍ വച്ച് വിവാഹം കഴിച്ച നിഖില്‍ ജെയ്‌ന്റെ സര്‍നെയിം ആണ്.

ലോക് സഭയില്‍ തെറ്റായ വിവരം നല്‍കിയെന്നായിരുന്നു ബിജെപി എംപിയുടെ പരാതി. വിവാഹം കഴിച്ച വിവരം നിഷേധിച്ച ഒരാള്‍ സിന്ദൂരം ധരിച്ചുവെന്നായിരുന്നു ദിലീപ് ഘോഷിന്റെ ആരോപണം.

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങള്‍ക്കു മുമ്പാണ് നുസ്രുത് ജഹാന്‍ തുര്‍ക്കിയില്‍ വച്ച് വിവാഹിതയായത്. ബാഷിര്‍ഹാത്തില്‍ നിന്നുള്ള എംപിയാണ് നുസ്രുത്ത്.

നുസ്രുത്തും നിഖില്‍ ജെയിനും തമ്മില്‍ ഇപ്പോള്‍ രസത്തിലല്ലെന്ന റിപോര്‍ട്ടുണ്ട്. തന്റെ പണം നിഖിലും കുടുംബവും തട്ടിയെടുത്തെന്നാണ് നുസ്രുത്തിന്റെ പരാതി.

Next Story

RELATED STORIES

Share it