Latest News

പേവിഷത്തിനെതിരേ വാക്സിൻ എടുത്തോ? എങ്കിൽ ഇനി പേടി വേണ്ട

പേവിഷത്തിനെതിരേ വാക്സിൻ എടുത്തോ? എങ്കിൽ ഇനി പേടി വേണ്ട
X

തിരുവനന്തപുരം: വാക്സിൻ എടുത്ത ശേഷം ഇനി പേവിഷബാധ വരില്ല.. മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തം പരിശോധിച്ച് വാക്‌സിൻ ഫലപ്രദമായോ എന്നറിയാനുള്ള സ്യൂഡോവൈറസ് ന്യൂട്രലൈസേഷൻ ടെസ്റ്റ് തിരുവനന്തപുരം തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. 500 രൂപ ചിലവിൽ വാക്‌സിനെടുത്തവരിൽ ആന്റിബോഡിയുടെ സംരക്ഷണം എത്രയുണ്ടെന്ന് കണ്ടെത്താം.

ഒരു മില്ലി രക്തത്തിൽ ആന്റിബോഡിയുടെ അളവ് 0.5 ഇന്റർ നാഷണൽ യൂണിറ്റോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ പേവിഷത്തെ പ്രതിരോധിക്കും. രണ്ട് ഡോസ് കഴിയുന്നതോടെ ശരീരത്തിൽ ആന്റിബോഡി രൂപപ്പെടും. ഇതു ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലരിൽ ശക്തമായിരിക്കും. മറ്റു ചിലരിൽ ദുർബലമായിരിക്കും. അത് ഉറപ്പാക്കാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന സഹായിക്കും. അതുവഴി മുഴുവൻ ഡോസ് എടുക്കണോ ബൂസ്റ്റർ ഡോസ് മതിയോയെന്ന് തീരുമാനിക്കാം.

നാല് ഡോസുള്ള പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് കഴിഞ്ഞ് ന്യൂട്രലൈസേഷൻ ടെസ്റ്റ് നടത്തണം. ഒരാഴ്ചയ്‌ക്കുള്ളിൽ ഫലം ലഭിക്കും. 96 സാമ്പിളുകൾ ഒരേസമയം പരിശോധിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it