Latest News

ഹാഥ്‌റസ്: പെണ്‍കുട്ടിയെ സംസ്‌ക്കരിച്ച സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചു

ഹാഥ്‌റസ്:  പെണ്‍കുട്ടിയെ സംസ്‌ക്കരിച്ച സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചു
X

ലക്‌നോ: ഹാഥ്‌റസില്‍ മരിച്ച ദലിത് പെണ്‍ക്കുക്കുട്ടിയെ സംസ്‌ക്കരിച്ച സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയമിച്ച അന്വേഷണ സംഘമാണ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തിയത്. നാളെ റിപോര്‍ട്ട് സമര്‍പ്പിക്കും.

കേസ് കൈകാര്യം ചെയ്യുന്നതില്‍ കടുത്ത വിമര്‍ശനത്തിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് അംഗ സംഘത്തെ രൂപീകരിച്ചത്. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് ചന്ദ്രപ്രകാശ് ഐപിഎസ് ഓഫിസര്‍ പൂനം എന്നിവരാണ് സംഘത്തിലുള്ളത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും അന്വേഷണ സംഘം കണ്ടു മൊഴി രേഖപ്പെടുത്തി. ഫോറന്‍സിക് വിദഗ്ധരും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നിലവില്‍ യുപി പോലിസിനും സര്‍ക്കാരിനുമെതിരേ വ്യാപക പ്രതിഷേധം രാജ്യമാകെ ഉയര്‍ന്നിരിക്കുകയാണ്. അതേ സമയം കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.












Next Story

RELATED STORIES

Share it