Latest News

ഹാഥ്‌റസ്: മാധ്യമപ്രവര്‍ത്തകരെ തടയില്ല

പ്രതി, ഇരയുടെ ബന്ധുക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

ഹാഥ്‌റസ്: മാധ്യമപ്രവര്‍ത്തകരെ തടയില്ല
X

കാണ്‍പൂര്‍: ഹാഥ്‌റസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ പോലിസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കി. പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാക്കിയതായി അറിയിച്ചതിനെത്തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് ഭരണകൂടം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹാഥ്‌റസിലേക്ക് പ്രവേശനം അനുവദിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തര) അവാനിഷ് കുമാര്‍ അവസ്തി, ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി എന്നിവരടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇരയുടെ വീട്ടുകാരെ കാണാനെത്തിയിട്ടുണ്ട്.

ഹാഥ്‌റസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ പോലും തടഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രയും ഇന്ന് വീണ്ടും ഹാഥ്‌റസിലെത്തുന്നുണ്ട്. അതിനിയടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ സംസ്ഥാന ഭരണകൂടം തയ്യാറായത്. 300 ഓളം ഉദ്യോഗസ്ഥരും 17 പോലീസ് വാഹനങ്ങളും ബാരിക്കേഡുകളുമായി പോലീസ് സംഘം ഹാഥ്‌റസ് ഗ്രാമം വളഞ്ഞിട്ടുണ്ട്.

പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിച്ചതോടെ ഹത്രാസ് പോലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആദിത്യനാഥ് സര്‍ക്കാര്‍. അതിനിടെ പ്രതി, ഇരയുടെ ബന്ധുക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it